LOCAL NEWS

സമൃദ്ധിയുടെ നിറവില്‍ ഇന്ന് തിരുവോണം; നാടെങ്ങും ആഘോഷം

ചുളളിക്കര : ഐശ്വര്യം നിറഞ്ഞ പൊന്നോണത്തെ വരവേല്‍ക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. പൂക്കളമൊരുക്കിയും പുത്തന്‍ വസ്ത്രങ്ങളണിഞ്ഞും സദ്യയൊരുക്കിയും നാടും നഗരവും മാവേലിയെ വരവേല്‍ക്കുകയാണ്. അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും മാത്രം ആഘോഷമല്ല ഓണം, സത്യസന്ധതയും സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. കാര്‍ഷിക സമൃദ്ധിയെ കൂടി ഓണം അടയാളപ്പെടുത്തുന്നു. പരമ്പരാഗതമായി വിളമ്പുന്ന ഓണസദ്യ നന്ദിയുടെയും ഐക്യത്തിന്റെയും പ്രതീകമാണ്. സമാധാനപരവും ഐക്യമുള്ളതുമായ അനേകം ഓണങ്ങള്‍ മുന്നിലുണ്ടെന്ന പ്രതീക്ഷയോടെ എല്ലാ വായനക്കാര്‍ക്ക് ഗ്രാമശബ്ദത്തിന്റെ ഓണം ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *