പനത്തടി : ടിഎസ്എസ് എസ് പനത്തടി മേഖല വാര്‍ഷിക പൊതുയോഗം നടത്തി. ടിഎസ്എസ്എസ് ഡയറക്ടര്‍ റവ: ഫാ. ബിബിന്‍ വരമ്പത്ത് ഉദ്ഘാടനം നടത്തി. മേഖല റീജണല്‍ ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വേങ്ങപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തൊലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ടിഎസ്എസ്എസ് അസോസിയേറ്റ് ഡയറക്ടര്‍ റവ:ഫാ. ആല്‍ബിന്‍ തെങ്ങുംപള്ളില്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍സിസി സെക്രട്ടറി മേരി ലൂയിസ് കണക്ക് അവതരണവും, മേഖല കോഡിനേറ്റര്‍ സി ലില്ലി മറിയ സംഘനിധി കണക്ക് അവതരണവും നടത്തി. ടിഎസ്എസ് പ്രോഗ്രാം മാനേജര്‍ ബീന ബേബി യൂണിറ്റ് വിലയിരുത്തല്‍ നടത്തി. ആര്‍സിസി പ്രസിഡണ്ട് പി എം അഗസ്റ്റിന്‍, യൂണിറ്റ് പ്രസിഡണ്ട് പ്രതിനിധി വിനോദ് ഫിലിപ്പ്, ഷൈനി തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബെസ്റ്റ് യൂണിറ്റുകള്‍ക്കുള്ള സമ്മാനദാനവും, സ്‌നേഹവിരുന്നും നടന്നു. തുടര്‍ച്ചയായി 25-ാം തവണയും രക്തദാനം നടത്തിയ പാണത്തൂര്‍ പാറക്കടവിലെ അജി ജോസഫ് പൂന്തോട്ടത്തിനെ ചടങ്ങില്‍ ആദരിച്ചു.




