ചെറുപനത്തടി : ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യവസായിയും, സാമൂഹിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച കൂക്കള്‍ രാമചന്ദ്രന്‍ നായരുടെ (ആര്‍ സി നായര്‍ ) ജന്മദിനത്തില്‍ ആര്‍ സി ഫൗണ്ടേഷന്‍ & ആര്‍ സി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ‘ പുനര്‍ജ്ജനി ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രജനി രാമചന്ദ്രന്‍ നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങ് പ്രശസ്ത മലയാള സിനിമ താരം അനുശ്രീ മാവിന്‍ തൈകള്‍ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഹെല്‍ത്ത് ലൈന്‍ ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ മോഹനന്‍ മാങ്ങാട് ആമുഖ പ്രഭാഷണം നടത്തി. രാജപുരം എസ് എച്ച് ഒ രാജേഷ് അതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ വിന്‍സെന്റ് എന്‍, രാധ സുകുമാരന്‍, കെ കെ വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 50 പേര്‍ക്ക് ചികിത്സാ സഹായവും, പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി അഞ്ഞൂറ് വീട്ടുക്കാര്‍ക്ക് മാവിന്‍ തൈകളും വിതരണം ചെയ്തു. പ്രമുഖ നാടക സിനിമാ നടന്‍ കൂക്കള്‍ രാഘവന്‍ സ്വാഗതവും അരുണ്‍ എ നന്ദിയും പറഞ്ഞു.