LOCAL NEWS

കോടോം-ബേളൂര്‍ സി ഡി എസ് സംഘടിപ്പിച്ച ‘കാട്ടറിവ് ‘ ഭക്ഷ്യോല്‍പന്ന മേള ശ്രദ്ധേമായി

അട്ടേങ്ങാനം:കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മോഡല്‍ ജിആര്‍സി എന്നിവയുടെ നേതൃത്വത്തില്‍ FNHW ന്റെ ഭാഗമായി ‘കാട്ടറിവ്’ എന്ന പേരില്‍ പരമ്പരാഗത ഭക്ഷ്യ ഉല്പന്ന പ്രദര്‍ശനവു വിപണനമേളയും സംഘടിപ്പിച്ചു.പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സിഡിഎസ്‌ചെയര്‍പേഴ്‌സണ്‍ സി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചയത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍.എസ് . മെമ്പര്‍ മാരായ നിഷ അനന്ദന്‍, പി. ഗോപി പഞ്ചായത്ത് സെക്രട്ടറി ജെയ്‌സണ്‍ പി, ട്രൈബര്‍ കോ ഓഡിനേറ്റര്‍ മനീഷ്, സുരേഷ് വയമ്പ്, രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സി ഡി എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ പി.എല്‍ ഉഷ സ്വാഗതവും കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി. തങ്കമണി നന്ദിയും പറഞ്ഞു. സിഡിഎസ് മെമ്പര്‍മാര്‍,ആനിമേറ്റര്‍മാര്‍, എ എച്ച് സിആര്‍ പി മാര്‍ എന്നിവര്‍ നേതൃത്വം നല്കി. ‘വിവിധ കുടുംബശ്രി അംഗങ്ങള്‍ നര, കുറ്ട്, ജേര്‍ ‘പാറക്കിഴങ്ങ്, കുവ്വ, കാട്ട് ചീര, കപ്പ പറങ്കി വൈച്ചത്തും പുളി, മറാട്ടി പുളി , ഉറുമ്പ് ചമ്മന്തി, പെന്നാം കണ്ണി.. തുടങ്ങി നൂറോളംവിവിധ കിഴങ്ങ് വര്‍ഗ്ഗങ്ങളും ഇലക്കറികളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. അന്‍പതോളം ഉല്ലന്നങ്ങള്‍ വേവിച്ച് കൊണ്ടുവന്നു. ഇതിന്റെ പോഷക ഗുണങ്ങളെ കുറിച്ച് വേങ്ങച്ചേരി ഉന്നതിയിലെ കല്യാണി വി. എംവിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *