മാത്തില്‍ / കണ്ണൂര്‍ ജില്ലയില്‍ ഈ വര്‍ഷം ധാരാളം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും തളിപ്പറമ്പില്‍ ഉള്‍പ്പെടെ മഞ്ഞപ്പിത്ത മരണങ്ങളും നടന്നതിന്റെ അടിസ്ഥാനത്തില്‍ മഞ്ഞപ്പിത്തത്തെ അറിയാം പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ആരോഗ്യ വിശദീകരണ യോഗം മാത്തില്‍ ടൗണില്‍ ചേര്‍ന്നു. മാത്തില്‍ പ്രസ് ഫോറം, വ്യാപാരി വ്യവസായി യൂണിറ്റ്, ആരോഗ്യ ശുചിത്വ സമിതി ഇവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരോഗ്യ വിശദീകരണ യോഗം കാങ്കോല്‍ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍ വ്യാപാരി സമൂഹത്തോടപ്പം കിണര്‍ ക്ലോറിനേഷന്‍ നടത്തിയും ശാസ്ത്രീയ കൈ കഴുകലും ചെയ്തു കൊണ്ട് പൊതു സമൂഹവും മഞ്ഞപ്പിത്ത വ്യാപനം തടയാന്‍ ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. മാത്തില്‍ പ്രസ് ഫോറം പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ മെട്ടമ്മല്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് വിനോദ് കെ.ഇ , മാത്തില്‍ ഹൈസ്‌കുള്‍ പി.ടി.എ.പ്രസിഡന്റ് കെ അബ്ദുള്‍ ഗഫൂര്‍, കുന്നുമ്മല്‍ രാജന്‍ , അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാത്തില്‍ കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയാം പ്രതിരോധിക്കാം മഞ്ഞപ്പിത്തം എന്ന വിഷയത്തെ കുറിച്ച് ആരോഗ്യ വിശദീകരണം നടത്തി. പഞ്ചായത്ത് പ്രദേശത്ത് നടക്കുന്ന ഏത് വിധത്തിലുമുള്ള സാമൂഹിക ഒത്തുചേരലുകളും ഒരു മാസം മുന്നെ എങ്കിലും ആരോഗ്യ വകുപ്പില്‍ അറിയിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ മെട്ടമ്മല്‍അറിയിച്ചു.
