മാലക്കല്ല്: ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തെരുവോര ചിത്രരചന സംഘടിപ്പിച്ചു. മാലക്കല്ല് ടൗണില്‍ വെച്ച് നടന്ന ചടങ്ങില്‍ പത്തോളം പ്രശസ്ത ചിത്ര കാരന്‍ന്മാരോടൊപ്പം സമീപ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും അണിനിരന്നു. ചടങ്ങില്‍ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
ജനറല്‍ ചെയര്‍മാന്‍ ടി.കെ. നാരാണന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമ താരം കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി കള്ളാര്‍ എ .എല്‍ പി സ്‌കൂള്‍ മാനേജര്‍ സുബൈര്‍ പി.കെ, മാലക്കല്ല് അസ്സി. മാനേജര്‍ ഫാ. ജോബിഷ് തടത്തില്‍ തുടങ്ങിയവര്‍ ആശംസകളറുപ്പിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ ബിനീത് വില്‍സന്‍ സ്വാഗതം പറഞ്ഞു.
