ഒടയംഞ്ചാല്‍ പാക്കം മൂത്താടിയിലെ സി.ജാനകി (67) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ സി.ദാമോദരന്‍, മക്കള്‍: അഭിലാഷ്, അഖിലേഷ്, രഞ്ജിത്ത് മരുമക്കള്‍: നീതു അശ്വതി.

സീനിയർ സിറ്റിസൺസ് ഫോറം കളളാർ യൂണിറ്റിന്റെ ഒരു പ്രത്യേക കൺവൻഷൻ കള്ളാർ ചർച്ച് പാരീഷ്ഹാളിൽ വെച്ചു നടന്നു. കൺവൻഷൻ സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ്രമത്തായി പൂഞ്ചോലയിൽ അദ്ധ്യക്ഷത വഹിച്ചു. കളളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോൺ പ്ലാചേരി സെക്രട്ടറി എം ജെ ലൂക്കോസ് എന്നിവർ സംസാരിച്ചു. ജോസ് പള്ളിക്കുന്നേലിനെ പുതിയ സെക്രട്ടറിയായിതെരഞ്ഞെടുത്തു.
ചുള്ളിക്കര: ഇ കെ നായനാർ ദിനത്തിന്റെ ഭാഗമായി സി. പി. എം. പൂടങ്കല്ല് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടങ്കല്ല് ടൌണും പരിസരവും കാടുകൊത്തി വൃത്തിയാക്കി. ഏരിയ കമ്മിറ്റി അംഗം ശാലു മാത്യു ഉദ്ഘാടനം നിർവഹിച്ചു . ബ്രാഞ്ച് സെക്രട്ടറി നാരായണൻ, ഏരിയ കമ്മിറ്റി അംഗം ശശി, കൃഷ്ണൻ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി
പനത്തടി : 2023 നവംബർ 25 ,26 തീയതികളിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗവും ചെറു പനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിയുമായ ജെസ്സെ ഒലിവർ റോഡ്രിഗസിനെ സ്കൂൾ മാനേജ്മെന്റ്അഭിനന്ദിച്ചു.
