കോളിച്ചാല്‍ : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൌണ്‍ ആയി പ്രഖ്യാപിച്ചു. പ്രസന്ന പ്രസാദ് പ്രഖ്യാപനം നടത്തി. പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, എന്‍. വിന്‍സന്റ്, രാധാ സുകുമാരന്‍, കെ.കെ വേണുഗോപാല്‍ സി ഡി എസ് പ്രസിഡണ്ട് ചന്ദ്രമതിയമ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.പി സുധീഷ് , രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് അസി. സെക്രട്ടറി എം. വിജയകുമാര്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീലക്ഷ്മി രാഘവന് നന്ദിയും പറഞ്ഞു.
Related Articles
വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറുടെ അറിയിപ്പ്
വെള്ളരിക്കുണ്ട്: കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് എന്‍ എഫ് എസ് എ ആക്ടിന്റെ പരിധിയില്‍ വരുന്ന മുന്‍ഗണന, എ എ വൈ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും അവരുടെ Ekyc – updation ( അര്‍ഹരാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും തെളിയിക്കുന്ന മസ്റ്ററിംഗ്) നടത്തേണ്ടതുണ്ട്. നിലവില്‍ മാര്‍ച്ച് 15 നുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ക്ക് ഏപ്രില്‍ മാസം മുതല്‍ റേഷന്‍ കടകളില്‍ നിന്നുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങാനിടയുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ മുന്‍ഗണന, എ എ വൈ കാര്‍ഡുകളില്‍ […]
മാലക്കല്ലിലെ പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി
മാലക്കല്ല്് : മാലക്കല്ലിലെ പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്കാരം നാളെ 5 മണിക്ക് മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ. മക്കൾ : ജോസ്, മേരി, അന്നമ്മ, എസ്തപ്പാൻ, മത്തായി, തൊമ്മൻ, കുര്യൻ, ചാക്കോ, ലിസി, ടോമി. മരുമക്കൾ: ക്ലാര,കുഞ്ഞപ്പൻ, പരേതനായ സിറിയക്ക്, ത്രേസ്യാമ്മ, മേഴ്സി, ലിസി, മേഴ്സി, ജെന്നി,ബെന്നി,ടിന്റു.
മുരിങ്ങയും വേപ്പും നട്ട് കോടോം-ബേളൂർ 19-ാം വാർഡിന്റെ പരിസ്ഥിതി ദിനാഘോഷം
പാറപ്പള്ളി : ശുദ്ധവായു , വിഷ രഹിത ഭക്ഷണം എന്ന സന്ദേശമുയർത്തി വേപ്പിന്റെയും മുരിങ്ങയുടെയും തൈകൾ നട്ട് പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങൾക്ക് കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് തുടക്കം കുറിച്ചു.ഗുരുപുരം അംഗൻവാടി പരിസരത്ത് തൈകൾ നട്ട് വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡന്റുമായ പി.ദാമോദരൻ പരിപാടി ഉദ്്്ഘാടനം ചെയ്തു. അംഗൻവാടി കുട്ടികളും രക്ഷിതാക്കളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ വാർഡ് കൺവീനർ പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.എം.രാമചന്ദ്രൻ, അഗിത, ഗോപകുമാരി എന്നിവർ സംസാരിച്ചു. അയൽ സഭ […]