ആലപ്പുഴ വീയാപുരത്ത് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു.
ആനാരി വലിയ പറമ്പില്‍ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉല്പാദന കേന്ദ്രത്തിലെ പുഞ്ചയില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം
പയ്യന്നൂർ : ഉദയം പുരുഷ സ്വയം സഹായ സംഘം സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി മെയ് 21 ന് മാവിച്ചേരിയിൽ വെച്ച് നടത്തുന്ന കണ്ണൂർ – കാസർഗോഡ് ജില്ലാതല കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ മെയ് 10 നകം പേര് രജിസ്റ്റർ ചെയ്യണം. Contact No : 9744178519,9846227650
എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണിത്. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുളള ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു അന്‍വര്‍. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്. ഡിഎംകെയില്‍ ചേരുന്നതിന്റെ ഭാഗമായി ചെന്നൈയിലെത്തി അന്‍വര്‍ എംഎല്‍എ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. തമിഴ്നാട്ടിലെ പ്രമുഖ ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ള നേതാക്കളുമായി അന്‍വറിന്റെ മകന് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. […]
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റി. 13 നു നടക്കുമെന്നു നേരത്തെ പ്രഖ്യാപിച്ച തിയ്യതി 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. വോട്ടെണ്ണല്‍ തിയ്യതിയില്‍ മാറ്റമില്ല. 13 നു കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി മാറ്റിയത്. പ്രാദേശികമായി ഏറ്റവും പ്രാധാന്യമുള്ള ഉത്സവമായതിനാല്‍ തിരഞ്ഞെടുപ്പു തിയ്യതി മാറ്റണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഉത്തര്‍പ്രദേശിലെ ഒന്‍പതും, പഞ്ചാബിലെ നാലും നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പും 20ലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി, […]