രാജപുരം : കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെജെയു) രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെജെയു ന്യൂസ് ബുള്ളറ്റിന്റെ മേഖലാതല പ്രകാശനം നടന്നു. രാജപുരം പ്രസ്ഫോറത്തില്‍ നടന്ന ചടങ്ങില്‍ മേഖല ട്രഷറര്‍ ഗണേശന്‍ പാണത്തൂരിന് ജില്ലാ സെക്രട്ടറി സുരേഷ് കൂക്കള്‍ കെജെയു ന്യൂസ് നല്‍കി പ്രകാശനം ചെയ്തു. മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്, ജി.ശിവദാസന്‍, നൗഷാദ് ചുള്ളിക്കര, സജി ജോസഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ശോഭിന്‍ ചന്ദ്രന്‍ സ്വാഗതവും, ട്രഷറര്‍ ഗണേശന്‍ പാണത്തൂര്‍ നന്ദിയുംപറഞ്ഞു.
