രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഫ. വി.ജെ. ജോസഫ് കണ്ടോത്ത് മെമ്മോറിയല്‍ അഖില കേരള മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 29ന് രാവിലെ 11 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടുപേര്‍ വീതമുള്ള ടീമായി പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 8000, 4000, 2000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. രജിസ്ട്രേഷന് ഫോണ്‍: 9746582021.
Related Articles
മെയ്ദിന റാലി വിജയിപ്പിക്കാൻ ഒടയംചാലിൽ സംഘാടക സമിതി രൂപീകരിച്ചു
രാജപുരം: സാർവ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി മെയ് ഒന്നിന് രാവിലെ 10 മണിക്ക് ഒടയംചാലിൽ നടക്കുന്ന മെയ്ദിന റാലി വിജയിപ്പിക്കാൻ ഒടയംചാലിൽ സംഘാടക സമിതി രൂപീകരിച്ചു.സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു.ജില്ലാ കമ്മിറ്റി അംഗം ടി. ബാബു ഉദ്ഘാടനം ചെയ്തു.പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രാജേന്ദ്രൻ, ഗണേശൻ അയറോട്ട്, പ്രസീത റാണി, കെ.പത്മകുമാരി, കെ. ചന്ദ്രൻ കോടോത്ത് എന്നിവർപ്രസംഗിച്ചു. പി.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മെയ്- 1 ന് രാവിലെ ആലടുക്കത്ത് നിന്നും പ്രകടനം ആരംഭിച്ച് ഒടയംചാലിൽ നടക്കുന്ന പൊതുയോഗം […]
മഴപ്പൊലിമ നടന്ന ആനക്കല്ല് വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു
പാറപ്പള്ള: കോടോം-ബേളൂർ കുടുംബശ്രീ സി ഡി എസ് മഴപ്പൊലിമ നടത്തിയ ആനക്കല്ല് വയലിൽ ഒരുക്കിയ നെൽ കൃഷിയുടെ കൊയ്ത്ത് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡൻറ് പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ആനക്കല്ലിൽ ഒരു ഹെക്ടർ വയലിലാണ് കൃഷിഭവൻ സഹായത്തോടെ വാർഡ് കൺവീനർ പി.ജയകുമാറിന്റെ നേതൃത്വത്തിൽ കൃഷി കൂട്ടം രൂപീകരിച്ച് നെൽകൃഷി ഒരുക്കിയത്.അമ്പലത്തറ ഹയർ സെക്കന്ററി സ്ക്കൂളിലെ എൻ.എസ്സ്.എസ്സ്.വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുത്സവം […]
കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു
പനത്തടി : പെരുതടിമഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു. ക്ഷേത്രതന്ത്രി കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവപട്ടേരി, ക്ഷേത്രമേല്‍ശാന്തി ശ്രീകാന്ത് മനോളിത്തായ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ഭഗവതിസേവനടന്നത്.