നെയ്യാറ്റിന്കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപെട്ടാല് അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില് പറയുന്നു. രോഗാണുക്കളാല് മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള് പകരുന്നത്. വയറിളക്ക രോഗങ്ങളില് ഗുരുതരമാകുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില് പറയുന്നു. കോളറ മുതിര്ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില് വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല് തവണ വയറിളകി പോകുന്നതിനാല് വളരെ പെട്ടെന്ന് നിര്ജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയില് ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള് […]
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില് 32കാരിയെ കിടപ്പുമുറിയില് മരിച്ചനിലയില് കണ്ടെത്തി. കാവുങ്കല് കണ്ണാട്ടു ജംഗ്ഷന് സമീപം പൂജപറമ്പ് വീട്ടില് ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ശ്രുതി ഉറക്കമുണരാത്തതിനെ തുടര്ന്ന് വീട്ടുകാര് റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില് കണ്ടത്. പാമ്പു കടിയേറ്റതാണെന്ന് സംശയമുണ്ട്. സിവില് പോലീസ് ഓഫിസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി പരിശോധനകള് ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. 45 പ്രത്യേക സ്ക്വാഡുകള് രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയില് അധികമായെത്തുന്ന പാല്, ഭക്ഷ്യ എണ്ണകള്, പപ്പടം, പായസം മിശ്രിതം, ശര്ക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികള്, ചായപ്പൊടി, പരിപ്പുവര്ഗങ്ങള്, പഴങ്ങള്, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടല്, ബേക്കറി, തട്ടുകടകള്, കാറ്ററിംഗ് യൂണിറ്റുകള് എന്നിവിടങ്ങളിലും […]