രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് വീട്ടിക്കോല്‍ നഗറിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ച വിജിതയ്ക്ക് മലവേട്ടുവ മഹാസഭ പനത്തടി മേഖല കമ്മിറ്റി സ്വരൂപ്പിച്ച ചികിത്സാധന സഹായം വിജിതയു െടമാതാപിതാക്കള്ക്ക് കൈമാറി
രാജപുരം: ചേരുവേലില്‍ തോംസണ്‍ മാത്യു (59) നിര്യാതനായി. ഭാര്യ ബീന തൊടുപുഴ മുട്ടം പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം. മക്കള്‍:പരേതനായ സനു ,സനല്‍,മരിയ എന്നിവര്‍.മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ വൈകുന്നേരം 3 30ന് സഹോദരന് പോള്‍സന്റെ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച നാടൻ പാട്ട് കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ മാധവൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. മലയോര മേഖലയിൽ അറിയപ്പെടുന്ന മറ്റൊരു നാടൻപാട്ട് കലാകാരനും മിമിക്രി താരവും പൂർവ്വ വിദ്യാർത്ഥിയുമായ സതീശൻ രാജപുരം, പി. ടി. എ പ്രസിഡൻറ് പ്രഭാകരൻ കെ.എ എന്നിവർ പ്രസംഗിച്ചു.ു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ […]