അട്ടേങ്ങാനം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും പദ്ധതിയും *(WASCA II) സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്സറി നിര്‍മ്മാണ വിദഗ്ദ്ധ പരിശീലനം നല്കി .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം നിര്‍വഹിച്ചു
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദമോധരന് അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങള്‍,രാമചന്ദ്രന് മാസ്റ്റര്‍ , അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്, ജില്ലാ WASCA Associate Scientist സജിന്‍, WASCA പ്രൊജക്റ്റ് അസോസിയേറ്റ് ആതിര, തൊഴിലുറപ്പ് ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. അനൂപ് (MSSRF Development Assistant, Horticulture Wayanad) നഴ്സറി നിര്‍മാണ പരിശീലനം നല്കി. തുടര്‍ന്ന് നീര്‍ത്തട വികസന പ്രവൃത്തി നടക്കുന്ന കോടോം പ്രവൃത്തി സ്ഥലം സന്ദര്‍ശിക്കുകയും നീര്‍ത്തട വികസന പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം ഉറപ്പുനല്‍കുകയുംചെയ്തു.