പനത്തടി: ഹിന്ദു ഐക്യവേദിയുടെ സ്ഥാപകനായ സദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ ജയന്തി ദിനമായി സദ്ഭാവനാ ദിനം ചാമുണ്ടിക്കുന്നില്‍ ആചരിച്ചു .
ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.. കൃഷ്ണ വേണി ഐക്യ ഗീതം ആലപിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജന്‍ മുളിയാര്‍ ഹിന്ദു രക്ഷാ നിധി സമര്‍പ്പണവും മുഖ്യപ്രഭാഷണവും നടത്തി. പരമേശ്വരന്‍ നായര്‍, സി കൃഷ്ണന്‍ എന്നീ കര്‍ഷകരെ പൊന്നാട നല്‍കി ആദരിച്ചു.ു. നീറ്റ് പരീക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ വി. അയനയ്ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി. ആര്‍ മോഹന്‍കുമാര്‍, കേശവ പ്രകാശ് ഭട്ട്,
സൂര്യനാരായണ ഭട്ട്, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പനത്തടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രേംകുമാര്‍ സ്വാഗതവും ഹിന്ദു ഐക്യവേദി പനത്തടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സുശിലാ ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.
