രാജപുരം : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. മലയോര മേഖലയോട് കാണിക്കുന്ന ഈ അനാസ്ഥയ്ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജപുരം ഫോറോനാ പ്രസിഡന്റ് .ഒ സി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊറോന വികാരി റവ. ഫാ. ജോസ് അരീച്ചിറ, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ഫിലിപ്പ് കൊട്ടോടി, റീജിണല്‍ വൈസ് പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത്,ഫൊറോന സെക്രട്ടറി സിജു ചാമക്കാല യില്‍ തോമസ് അഞ്ചുകണ്ടത്തില്‍, ബേബി ചെട്ടിക്കത്തോട്ടം, ബിജു ഇലവുങ്ക ച്ചാലില്‍, ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍സംസാരിച്ചു.
Related Articles
അധികാര ദുർവിനിയോഗം നടത്തി രാഹുൽഗാന്ധിയെ തളർത്താനാവില്ല: പി കെ ഫൈസൽ
ഒടയംചാൽ : രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി കഴിഞ്ഞ 9 വർഷം രാജ്യം ഭരിച്ചത് വഴി രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പ് ചെയ്യുകയും രാജ്യത്തെ ജനതയെ എല്ലാ മേഖലയിലും തകർത്തു തരിപ്പണം ആക്കി മുന്നോട്ടുപോകുന്ന സർക്കാർ ആയി മാറുകയും ചെയ്തു. അദാനിക്കും അംബാനിക്കും മറ്റു കുത്തക കമ്പനികളുടെയും അജണ്ടകൾ നടപ്പിലാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ശബ്ദമുയർത്തിയ രാഹുൽഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ജനാധിപത്യ ധ്വീസനത്തിനെതിരെ രാജ്യത്തെ ജനങ്ങൾ മറുപടി പറയുമെന്ന് പി കെ ഫൈസൽ പറഞ്ഞു. രാഹുൽ […]
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് മദ്രസ വിദ്യാർത്ഥികൾ മൈലാഞ്ചി ചെടി നട്ടു
ചുള്ളിക്കര : പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുകയാണ് ലോക പരിസ്ഥിതി ദിനം. പ്രകൃതിയുടെ നിലനിൽപ്പിനു മരങ്ങൾ കൂടിയേ തീരൂ . പ്രകൃതി മനുഷ്യനെ ആശ്രയിച്ചല്ല , മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് ഈ ആശയങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി കൊണ്ട് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും മദ്രസ മുഅല്ലിംഗളും ചേർന്ന് മദ്രസ മുറ്റത്ത് മൈലാഞ്ചി ചെടി നട്ടു. മദ്രസ വിദ്യാർത്ഥികളോടൊപ്പം ഹമീദ് എ, മദ്രസ മുഅല്ലിംകളായ അബ്ദുൽ റഹിമാൻ നൂറാനി, ഇബ്രാഹിം മുസ്ലിയാർ എന്നിവർപങ്കെടുത്തു
മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, […]