കോടതി നിര്‍ദേശപ്രകാരം പുറത്താക്കാന്‍ നോട്ടിസ് നല്‍കിയ കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരെ ഗവര്‍ണര്‍ ഈ മാസം 24ന് ഹിയറിങ്ങിനു ക്ഷണിച്ചു.
വിസിമാരോ, അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്കോ ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ വീണ്ടും ഹിയറിങ് നടത്താന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്‌കൃത സര്‍വകലാശാല വിസി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും അപ്പീല്‍ ഫയലില്‍ സ്വീകരിക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു.
പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹം അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.
24ന് തനിക്കോ തന്റെ അഭിഭാഷകനോ ഹിയറിങിനു പങ്കെടുക്കുവാന്‍ അസൗകര്യമുണ്ടെന്ന് കാണിച്ച് സംസ്‌കൃത വിസി ഗവര്‍ണറുടെ സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഹിയറിങ് യാതൊരു കാരണവശാലും മാറ്റില്ല എന്ന് അറിയിച്ച ഗവര്‍ണറുടെ ഓഫിസ് ഓണ്‍ലൈനായി പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചു.