കളളാർ ഗ്രാമപഞ്ചായത്തിലെ സൗജന്യ കാർഷിക വൈദ്യുതി പദ്ധതി ഗുണഭോക്താക്കൾ രജിസ്‌ട്രേഷൻ പുതുക്കണം.
കള്ളാർ കൃഷിഭവൻ പരിധിയിലുള്ള നിലവിൽ സൗജന്യ വൈദ്യുതി പദ്ധതി ഗുണഭോക്താക്കളായ എല്ലാ കർഷകരും 30/12/2023 നകം കൃഷിഭവനിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടതാണ്.
പൂർണമായും പൂരിപ്പിച്ച അപേക്ഷയോടൊപ്പം 2023-24 വർഷത്തെ ഭൂനികുതി രസീതും അവസാനം ലഭിച്ച വൈദ്യുതി ബില്ലിന്റെ ഫോട്ടോ കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്.
30/12/2023 നകം കൃഷിഭവനിൽ രജിസ്ട്രഷേൻ പുതുക്കാത്ത കർഷകരെ ടി പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതാണെന്ന് കൃഷ്ി ഓഫീസർ അറിയിച്ചു.