കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ജില്ലയിലെ ടൂറിസം മേഖലകൾ സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ പ്രാധാന്യമർഹിക്കുന്നവയാണ്. മികച്ച രീതിയിൽ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ അത്ര വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് ഉള്ളംകൈയിലാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠനാവശ്യത്തിനായി പോകുന്നത് കേരളമുൾപ്പെടുന്ന മിക്ക സംസ്ഥാനങ്ങളിലുമുള്ള പ്രവണതയാണ്. നമുക്ക് ചെയ്യാനുള്ളത് നമ്മുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുക എന്നുള്ളതാണ്. ആധുനികമായ കോഴ്‌സുകളും മെച്ചപ്പെട്ട സൗകര്യങ്ങളും മറ്റും ഉറപ്പാക്കിയാൽ കുട്ടികൾ ഇവിടെ തന്നെ പഠിക്കും. ഇത് മാത്രമല്ല മറ്റു സ്ഥലത്തെ കുട്ടികളും ഇങ്ങോട്ടേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് എച്ച്.എ.എല്ലിന്റെ ഏറ്റെടുത്ത ഭൂമിയിൽ ഭാവിയിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സഹായം കൂടി ഉണ്ടാവേണ്ടതുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾ കൃത്യമായി സംഭരിക്കാനും സൂക്ഷിക്കാനും അവ സമയത്തിന് വിപണിയിൽ എത്തിക്കാനും കയറ്റുമതി ചെയ്യാനുമുള്ള എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നു വരികയാണ്. ഇതോടൊപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണവും നടക്കുന്നു. ആരോഗ്യമേഖലയിൽ കൂടുതൽ ആളുകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ സ്‌പോർട്‌സ് ഹോസ്റ്റൽ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കും. നമ്മുടെ വിദ്യാർത്ഥികൾ ഇവിടെ നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ഇന്റർവ്യൂവിൽ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയുണ്ട്. അത് മനസ്സിലാക്കി ഇന്റർവ്യൂവിൽ മികവ് പ്രകടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും. 28 ഓളം പേർ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിയുമായി നേരിൽ പങ്കുവെച്ചു.
Related Articles
സലീം സന്ദേശത്തിന് കര്മ്മ ശ്രേയസ് പുരസ്കാരം
കാസറഗോഡ് : ഡല്ഹി കേന്ദ്രമായി പ്രവര്ത്തിക്കുന്ന കോണ്ഫെഡറേഷന് ഓഫ് എന്.ആര്.ഐ അസോസിയേഷന്റെ 2024 ലെ അന്താരാഷ്ട്രാ മതസൗഹാര്ദ്ദ സമാധാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബല് എന്.ആര്.ഐ. അവാര്ഡായ കര്മ്മ ശ്രേയസ്സ് പുരസ്കാരം ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറിയും കാരുണ്യ പ്രവര്ത്തകനും സാമൂഹ്യ പ്രവര്ത്തകനുമായ സലീം സന്ദേശത്തിനു ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ഇനാറ്റെ എക്കോ ലാന്റ് കണ്വെന്ഷന് സെന്ററില് നടന്ന ചടങ്ങില് വെച്ച് സുപ്രീം കോടതി ബാര് അസോസിയേഷന് പ്രസിഡണ്ടും ഇന്ഡ്യ ലീഗല് ഇന്റിറ്റിയൂട്ടിന്റെ ചെയര്മാനുമായ ഡോ: ആദിഷ് അഗര്വാലയാണ് സലീമിനിന് […]
എയ്ഡഡ് സ്കൂള് പ്രിന്സിപ്പാള്/ ഹെഡ്മാസ്റ്റര്മാരുടെ സെല്ഫ് ഡ്രോവിങ് അധികാരം വെട്ടി മാറ്റിയ ഉത്തരവിനെതിരെ പ്രതിഷേധ ധര്ണ്ണ നടത്തി
കാസര്ഗോഡ് : ഏറെക്കാലമായി എയ്ഡഡ് സ്കൂള് മേഖലയിലെ ഹെഡ്മാസ്റ്റര്മാരും പ്രിന്സിപ്പല്മാരും അനുഭവിച്ചു വന്നിരുന്ന ദുര്വിധിയെ തുടച്ചു മാറ്റിക്കൊണ്ട് ഉമ്മന്ചാണ്ടി സര്ക്കാര് കൊണ്ടുവന്ന എയ്ഡഡ് മേഖലയിലെ സെല്ഫ് ഡ്രോവിങ് പദവി വെട്ടി നീക്കിയ ധന മന്ത്രി ബാലഗോപാലിന്റെ കറുത്ത ഉത്തരവിനെതിരെ കെ പി എസ് ടി എ കാസര്ഗോഡ് ഉപജില്ലാ കമ്മിറ്റി സായാഹ്ന ധര്ണ്ണ നടത്തി പ്രതിഷേധിച്ചു. കെ പി എസ് ടി എ കാസറഗോഡ് റവന്യൂ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ വി വാസുദേവന് നമ്പൂതിരി ധര്ണ്ണ […]
ഹോസ്ദൂര്ഗ് ഉപജില്ല കേരള സ്ക്കുള് കലോത്സവത്തിന് സംഘാടകസമിതിയായി
മാലക്കല്ല് :ഹോസ്ദൂര്ഗ് ഉപജില്ല കേരള സ്ക്കുള് കലോത്സവത്തിന് സംഘാടകസമിതിയായി.മാല്ല്ല് സെന്റ് മേരീസ് എ യു പി സ്ക്കുളില് നടന്ന പരിപാടി ഇ.ചന്ദ്രശേഖരന് എം എല് എ ഉദ്ഘാടനം ചെയ്തു. കളളാര് പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് അധ്യക്ഷത വഹിച്ചു.എ.ഇ.ഒ മിനി ജോസഫ് ആമുഖ പ്രസംഗം നടത്തി. മാലക്കല്ല് സ്ക്കുള് മാനേജര് ഫാ.ഡിനോ കുമ്മനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കോടോം-ബേളൂര് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി, പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,കളളാര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ […]