ബളാംതോട ് : പരപ്പ ക്ഷീര വികസന സര്‍വീസ് യൂണിറ്റിന്റെയും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബളാംതോട് ക്ഷീര സംഘത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി.
പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത അരവിന്ദ് അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പരപ്പ ക്ഷീര വികസന ഓഫീസര്‍ മനോജ് കുമാര്‍ .പി.വി., മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ വിവിധ പദ്ധതികളെ കുറിച്ച് മില്‍മ ജില്ലാ ഓഫീസ് ഹെഡ് ഷാജി.വി, പ്രധാന മന്ത്രിയുടെ തൊഴില്‍ദായക പദ്ധതികളെ കുറിച്ച് ഖാദി ബോര്‍ഡ് ജില്ലാ പ്രൊജക്ട് ഓഫീസര്‍ സുബാഷ് പി.യും, കേരളാ ബാങ്കിന്റെ വിവിധ വായ്പ പദ്ധതികളെ കുറിച്ച് കേരള ബാങ്ക് സീനിയര്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍.എം., ശുദ്ധമായ പാല് ഉത്പാദനത്തെ കുറിച്ച് പരപ്പ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എബിന് ജോര്‍ജ്., ക്ഷീര മേഖലയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയെ കുറിച്ച് പനത്തടി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ആതിര വി.വി. എന്നിവര്‍ ക്ലാസെടുത്തു. വില്ലേജ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ വിനോദ്.റ്റി.വി. ,കേരള ബാങ്ക് പാണത്തൂര്‍ മാനേജര്‍ ബെന്നി.സി.സി. എന്നിവര്‍ പ്രസംഗിച്ചു.ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാര്‍ നായര്‍.കെ. എന്‍. സ്വാഗതവും , സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. നന്ദിയുംപറഞ്ഞു.