LOCAL NEWS

സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ശുചീകരിച്ചു

കള്ളാർ: സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നായനാരുടെ ചരമദിനത്തിൽ ലോക്കൽ പരിധിയിലെ സംസ്ഥാന പാതയുടെ ഇരുവശവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. ലോക്കൽ സെക്രട്ടറി ജോഷി ജോർജ,ഏരിയകമ്മറ്റിയംഗം പി.കെ.രാമചന്ദ്രൻ , സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ.വി സുനിൽ, മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി അംബിക സുനിൽ , വാർഡു മെമ്പർമാരായ സണ്ണി അമ്പ്രഹം, മിനി ഫിലിപ്പ്, എൽ സി അംഗങ്ങളായ കെ. അർജുനൻ, എ നാരായണൻ.ഡി വൈ എഫ്് ഐI വില്ലേജ് സെക്രട്ടറി സാം ശ്രീധർ, ഹെഡ് ലോഡ് യൂണിയൻ നേതാവ് സുരേഷ് ബാബു തുടങ്ങിയവർനേതൃത്വംനൽകി.

Leave a Reply

Your email address will not be published. Required fields are marked *