നടി വിജയശാന്തി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം വിജയശാന്തി മാധ്യമങ്ങളോട് സംസാരിച്ചു. എന്താണ് ബിജെപി വിടാൻ കാരണമെന്ന് അവർ വിശദീകരിച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെയാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. ബിജെപിയിൽ ടിക്കറ്റ് കിട്ടാത്തത് കാരണമാണ് കളംമാറ്റമെന്ന് ആരോപണമുണ്ട്. എന്നാൽ ഇതെല്ലാം താരം തള്ളുന്നു. ബിജെപിയും തെലങ്കാന ഭരണകക്ഷിയായ ബിആർഎസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് വിജയശാന്തി പറയുന്നു. പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ച നേതാവാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആർ). അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി രംഗത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ ബിജെപി വാക്ക് പാലച്ചില്ല. അതാണ് രാജിവയ്ക്കാൻ കാരണം. കോൺഗ്രസ് ബിജെപിക്കും ബിആർഎസിനും എതിരാണെന്നും വിജയശാന്തി പറഞ്ഞു. ബിജെപിയും ബിആർഎസും പരസ്യമായി പോരടിക്കുമെങ്കിലും അവർ തമ്മിൽ രഹസ്യധാരണയുണ്ടെന്ന് വിജയശാന്തി ആരോപിച്ചു. തെലങ്കാനയ്ക്ക് വേണ്ടി പ്രവർത്തിച്ചവരെ വിഡ്ഡികളാക്കുകയാണ് ഇരുപാർട്ടികളും. കെസിആറിനെതിരെ കോൺഗ്രസ് പോരാടുമെന്നാണ് പ്രതീക്ഷ. കൊള്ളയടിച്ച പണം കണ്ടെത്തി ജനങ്ങൾക്ക് വിതരണം ചെയ്യുമെന്നും വിജയശാന്തി പറഞ്ഞു. തെലങ്കാനയിൽ ബിജെപി സ്വയം കുഴി തോണ്ടികയാണെന്ന് വിജയശാന്തി ആരോപിച്ചു. ബണ്ടി സഞ്ജയിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ബിജെപിയുടെ തെറ്റായ നടപടിയാണ്. അതോടെയാണ് സംസ്ഥാനത്ത് ബിജെപി പിന്നാക്കം പോയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബണ്ടി സഞ്ജയിയെ മാറ്റരുതെന്ന് താൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിജയശാന്തി വെളിപ്പെടുത്തി. ബിജെപി എംഎൽഎ ഈറ്റല രാജേന്ദർ ആണ് ബണ്ടി സഞ്ജയിയെ മാറ്റാൻ വേണ്ടി കളിച്ചത്. ഈറ്റല രാജേന്ദർ കെസിആറിന്റെ നിർദേശ പ്രകാരമാണ് കരുനീക്കം നടത്തിയത്. ഈറ്റലക്കെതിരായ ഭൂമി കൈയ്യേറ്റ കേസ് ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുവെന്ന് നോക്കിയാൽ മതിയെന്നും വിജയശാന്തി ചൂണ്ടിക്കാട്ടി. നേരത്തെ ബിആർഎസിലും കോൺഗ്രസിലും പ്രവർത്തിച്ച ശേഷമാണ് വിജയശാന്തി ബിജെപിയിൽ ചേർന്നത്. ഇപ്പോൾ രാജിവച്ച് വീണ്ടും കോൺഗ്രസിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കോൺഗ്രസ് വ്യത്യസ്തമായ പ്രചാരണമാണ് നടത്തുന്നത്. കെസിആറിനെയും മോദിയെയും രണ്ടു വശങ്ങളിലായി കോയിൻ പുറത്തിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ബിജെപിയും ബിആർഎസും ഒരേ നിലപാടുകാരാണ് എന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് ഇത്തവണ മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സർവേകൾ. ഈ മാസം 30നാണ് തെലങ്കാന വോട്ടെടുപ്പ്. ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.
Related Articles
A journey is best measured in friends, rather than miles
Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.
ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; 100 പേർ കൊല്ലപ്പെട്ടു
ഗാസ: ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. നൂറോളം പേർ കൊല്ലപ്പെട്ടു. അതേസമയം മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പിലെ റെസിഡെഷൻഷ്യൽ ബ്ലോക്ക് ഒന്നാകെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ആറോളം ഏരിയൽ ബോംബുകളാണ് ഇവിടെ വർഷിച്ചത്. ഇസ്രായേലിന്റെ ഇതുവരെയുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണ് ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. നിരവധി പേർ രക്ഷാപ്രവർത്തനത്തിനിറങ്ങിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗാസയ്ക്കുള്ളിലേക്ക് കൂടുതലായി ഇറങ്ങിയുള്ള ആക്രമണമാണ് ഇസ്രായേൽ […]
ഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ഇനി നിങ്ങളുടെ അനുവാദം വേണ്ട : അന്തിമതീരുമാനമെടുക്കുക കളക്ടര്‍
നെറ്റ്വര്‍ക്ക് പ്രശ്നങ്ങളെക്കുറിച്ച് പരാതികള്‍ പറയുന്ന ടെലികോം ഉപയോക്താക്കള്‍ എല്ലാ നാട്ടിലും ഉണ്ടണ്ട്. എന്നാല്‍ സ്വന്തം ഭൂമിയിലോ അയല്പക്കത്തോ ഒരു മൊബൈല്‍ ടവര്‍ വന്നാല്‍ അതില്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സ്വകാര്യ ഭൂമിയില്‍ മൊബൈല്‍ ടവറോ ടെലികോം കേബിളോ സ്ഥാപിക്കാന്‍ ഭൂമിയുടമയുടെ അനുവാദം ആവശ്യമില്ല. പൊതുതാത്പര്യത്തിന് അനിവാര്യമാണെന്ന് തോന്നിക്കഴിഞ്ഞാല്‍ സ്വകാര്യ വ്യക്തിയുടെ അനുവാദമില്ലെങ്കിലും ടവറുകള്‍ സ്ഥാപിക്കാമെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തുന്നത്. പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകള്‍ […]