ചുളളിക്കര: നിസ്സാം ചുള്ളിക്കര എഴുതിയ ‘മഹാ ഗണിക്കിടയിലൂടെ’ എന്ന കഥാ സമാഹാരം നിസ്സാമിൽ നിന്ന് പ്രതിഭാ ലൈബ്രറിക്കുവേണ്ടി ലൈബ്രറി കൗൺസിലംഗം കെ. ഗംഗാധരൻ ഏറ്റുവാങ്ങി. കെ.മോഹനൻ, കെ വി ഷാബു, എം.ഡി ജോസുകുട്ടി, കെ.ബാലകൃഷ്ണൻ,പി.നാരായണൻ ,ആലീസ് ടീച്ചർ എന്നിവർ പങ്കെടുത്തു.
അട്ടേങ്ങാനം:കോടോം ബേളൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പാറക്കല്ല് അങ്കൺവാടിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്ത് പ്രഖ്യാപനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. മെൻസ്റ്റർ കപ്പ് അവബോധം സംബന്ധിച്ചു മെഡിക്കൽ ഓഫീസർ ഫാത്തിമ കെ. പി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ […]