മൊഗ്രാല്‍ പുത്തൂര്‍ : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം& വനിതാവേദിയുടെ നേതൃത്ത്വത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഇ ജനാര്ദനന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളേജില്‍ നിന്നും ബി.എസ്.സി. സ്റ്റാറ്റിക്സില്‍ ഉന്നത വിജയം നേടിയ മറിയം ഷിനാല എം.കെ, മറിയം അംറ , ബി.ടി. ടി.എം റാങ്ക് ജേതാക്കളായ ഗോപി ക, വൈശാലി.വി എന്നിവരെയും സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയിലും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മായ ഗോപാലനേയും അനുമോദിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. സാഹിത്യകാരന് അബ്ദു കാവുഗോളി, മറിയം അംറ, സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം, ശാസ്ത്ര സാഹിത്യ പരിഷത്ത് സന്ദേശം യൂണിറ്റ് സെക്രട്ടറി ടി.എം.രാജേഷ് മാസ്റ്റര്‍, ഷാഫി മഹാറാണി, ബസ്സ് ഓര്ണേസ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ , എം.എ. കരിം,ബഷീര്‍ ഗ്യാസ്, സുലൈമാന്‍ തോരവളപ്പ്, ഗഫൂര്‍ കല്ലങ്കൈ, മറിയം ഫിനാല എം.കെ. മറിയം അംറ എന്നിവര്‍ പ്രസംഗിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും വനിതാവേദി സെക്രട്ടറി സഫിയ നന്ദിയുംപറഞ്ഞു.
Related Articles
കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക ജന സെക്രട്ടറി പി ബാലന് മാസ്റ്റര്‍ നിര്യാതനായി
കൂത്തുപറമ്പ് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക ജന സെക്രട്ടറിയും 11 വര്‍ഷം സംസ്ഥാന പ്രസിഡന്റുമായിരുന്ന പി ബാലന് മാസ്റ്റര്‍ (84) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വീട്ടുവളപ്പില്‍. വെള്ളമുണ്ട ജിഎല്‍പി, തലക്കാണി ജിഎല്‍പി, കോട്ടയം മലബാര്‍ ഗവ. ജിയുപി എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്ക് ശേഷം കൂത്തുപറമ്പ് ഗവ.എല്‍പി സ്കൂള്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. സി കെ ജി തീയേറ്റേഴ്സ് രക്ഷാധികാരിയും പെന്‍ഷനേഴ്സ് യൂണിയന് ഭാരവാഹിയുമായിരുന്നു. സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക ജനറല്‍ സെക്രട്ടറി, പിന്നീട് 11 വര്‍ഷത്തോളം […]
മൂകാംബിക ട്രാവൽസിന്റെ കാരുണ്യ യാത്ര 75-ാമത് യാത്രയുടെ നിറവിൽ
കാഞ്ഞങ്ങാട്: എല്ലാ മാസവും ഒന്നാം തീയ്യതി പാവപ്പെട്ട രോഗികൾക്ക് വേണ്ടി ജീവകാരുണ്യ യാത്ര സംഘടിപ്പിക്കുന്ന മൂകാംബിക ട്രാവൽസിന്റെ ആഗസ്ത് ഒന്നാം തീയ്യതിയിലെ കാരുണ്യ യാത്ര 75-ാം മാസത്തിലേക്ക്. 2016 മാർച്ചിൽ ആരംഭം കുറിച്ച കാരുണ്യ യാത്രയിലൂടെ ഇതിനോടകം നൂറിൽ പരം രോഗികൾക്കാണ് സഹായഹസ്തം നീട്ടിയത്. 60 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ സഹായം ഇതിനോടകം നൽകി. കൊറോണ പ്രതിസന്ധി കാലത്ത് പാവപ്പെട്ടവർക്ക് കാരുണ്യ യാത്ര കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ വിഭവ വിതരണവും നടത്തിയിരുന്നു. പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി നൽകുന്നതിനായി […]
ജില്ലാ ആശുപത്രിയിൽ മൂന്നാം നിലയിൽ നിന്നും കുട്ടികളുടെ ഒ.പി. താഴെ എത്തി. എയിംസ് കൂട്ടായ്മ പോരാട്ടം അഞ്ചാം വർഷത്തിലേക്ക്.
കാസറഗോഡ് : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ലോകോത്തര നിലവാരമുള്ള സൗജന്യ ചികിത്സാ കേന്ദ്രമായ എയിംസ് മെഡിക്കൽ കോളേജിന് വേണ്ടിയുള്ള സമരവും കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള ആരോഗ്യ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. പ്രധാന പോരാട്ടമായ എയിംസ് വിഷയം ഒഴിച്ച് മറ്റു എല്ലാ പോരാട്ടങ്ങളും വിജയം കാണുന്നുണ്ടെന്നും അമ്മയും കുഞ്ഞും ആശുപത്രി തുറന്നതും ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഒ പി മൂന്നാം നിലയിൽ നിന്നും താഴെ ഗ്രൗണ്ട് നിലയിലേക്ക് […]