കോളിച്ചാൽ : കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയുടെ ആഭിമുഖ്യത്തിൽ ബാങ്ക് പരിധിയിലെ മികച്ച കർഷകനെ ആദരിച്ചു. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കോളിച്ചാൽ ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കോളിച്ചാൽ പ്രാന്തർകാവിലെ രാജു ജോസഫ് മണ്ണം പ്ലാക്കലിനെ ബ്രാഞ്ച് മാനേജർ വി. രാജൻ പൊന്നാടയണിയിച്ച് ആദരിച്ചു. അസി. മാനേജർ വിജിൻ രാധ്, രാജു മണ്ണംപ്ലാക്കൽ എന്നിവർ സംസാരിച്ചു.ബാങ്ക് ക്ലർക്ക് ആദർശ്നന്ദിപറഞ്ഞു.
