പാണത്തൂർ: പനത്തടി പഞ്ചായത്ത് ഭരണ സമിതി അറിയാതെ ഹരിതകർമ്മ സേന പ്ലാസ്റ്റിക് കുപ്പികളും അജൈവ മാലിനൃങ്ങളും പുറമെ വില്പന നടത്തുന്നതായി പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പ്രതിപക്ഷ ആരോപണം. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ നിരവധി തവണ പാഴ് വസ്തുക്കൾ വിറ്റ് പണം കൈപ്പറ്റിയതായാണ് ആരോപണം.മാലിനൃങ്ങൾ ശേഖരിക്കുന്നതിന് പഞ്ചായത്ത് ക്ളിൻ കേരള മിഷനുമായി ഉടമ്പടിയിൽ എർപ്പെട്ടിടുണ്ട്. എന്നാൽ വാർഡുകളിൽ നിന്ന് എം.സി.എഫിലേക്ക് മാറ്റുന്ന ഇ_മാലിനൃങ്ങൾ ഉൾപ്പെടെയുള്ളവ പുറമെ വില്ക്കുന്നത് പഞ്ചായത്ത് ഗൗരവത്തിൽ കാണണമെന്നാണ് അംഗങ്ങൾ ആവശ്യപെട്ടത്. പ്രതിപക്ഷത്തിൻരെ ആരോപണം ശരിവെച്ച ഭരണപക്ഷം ഇതു സംബന്ധിച്ചു ചർച്ച ചെയ്യാൻ 27ന് ഉച്ചയ്ക്ക് 2ന് ഹരിത കർമ്മസേന അംഗങ്ങളുടേയും പഞ്ചായത്തംഗങ്ങളുടേയും യോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ അംഗങ്ങളായ എൻ.വിൻസെന്റ്, കെ.ജെ.ജെയിംസ് ,കെ.കെ.വേണുഗോപാലൻ,പ്രീതി.കെ.എസ് എന്നിവരാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ചർച്ചയ്ക്കായി കത്തു നൽകുകയും ആരോപണം ഉന്നയിക്കുകയും ചെയ്തത്.