പേരിയ / കരിങ്കല്ലില്‍ കര്‍ത്തമ്പു വായനശാല ഗ്രന്ഥാലയന്റെയും ത്രിവേണി ക്ലബ്ബിനും വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെയും പൊതുജനങ്ങളുടെയും സഹായത്താല്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും നടന്നു.ജനകീയ പങ്കാളിത്തത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസം കൊണ്ടാണ് മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ജനകീയ പങ്കാളിത്തത്തില്‍ നടന്നത്.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്‍മാന്‍ യു നാരായണന്‍ നായര്‍ അധ്യക്ഷനായി.കോടോം ബോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ മുഖ്യാതിഥിയായി.വായനശാല സെക്രട്ടറി പി കപില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഗ്രന്ഥലോകംപത്രാധിപര്‍ പിവികെ പനായാല്‍,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈലജ അയ്യങ്കാവ്,ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ വി കുഞ്ഞിരാമന്‍,സെക്രട്ടറി പി പ്രഭാകരന്‍,മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ:പി അപ്പുക്കുട്ടന്‍, രാജേന്ദ്രന്‍ അടക്കം, ഇ ബാലകൃഷ്ണന്‍, മുരളി പനങ്ങാട്,സുകുമാരന്‍ കാലിക്കടവ്,പി ജെ വര്‍ഗീസ്, പി ഗോപാലന്‍, എന്‍ വി രാജന്‍ എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി ഗോപി സ്വാഗതവുംക്ലബ്ബ് പ്രസിഡണ്ട് പി രഘു നന്ദിയും പറഞ്ഞു.ചടങ്ങില്‍ വച്ച് ക്ലബ്ബിനു വേണ്ടി പ്രവര്‍ത്തിച്ച 25 അംഗങ്ങളെ ചടങ്ങില്‍ വച്ച് ആദരിച്ചു.
വോളി നൈറ്റ്,വിവിധ കലാപരിപാടികള്‍,യു നാരായണന്‍ നായര്‍ രചിച്ച പ്രസാദ് കണ്ണോത്ത് സംവിധാനം ചെയ്തുത്രിവേണി കലാവേദി അവതരിപ്പിക സമകാലിക സംഭവങ്ങള്‍ ആസ്പദമാക്കി ഹോട്ടല്‍ പയമ എന്ന നാടകവും ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്,സമാപന സമ്മേളനം,ഗാനമേള എന്നിവ മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിനടക്കും.
