കാലിച്ചാനടുക്കം : പരപ്പ ബ്ലോക്ക് ക്ഷീര സംഗമം കാലിച്ചാനടുക്കം ഹിൽ പാലസ് കൺവെൻഷൻ സെന്ററിൽ നടന്നു. കാഞ്ഞങ്ങാട് എം. എൽ.എ ഇ ചന്ദ്രശേഖരൻ ഉദ്ഘാ
ടനം ചെയ്തു. പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷം വഹിച്ചു. പരപ്പ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനായ കെ. കെ. നാരായണൻ, ഏറ്റവും മികച്ച ക്ഷീര കർഷക ആൻസി ബിജു, ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര സംഘമായ ബളാംതോട്, രണ്ടാമത്തെ ക്ഷീര സംഘമായ ചിറ്റാരിക്കാൽ ബ്ലോക്കിലെ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള പാൽ സംഭരിച്ച കുറുഞ്ചേരി തട്ട് സംഘം, ബ്ലോക്കിലെ മികച്ച യുവ ക്ഷീര കർഷകൻ ആയ ശ്രീജിത്ത് മുതിരക്കാൽ, ബ്ലോക്കിലെ മികച്ച sc /st കർഷകൻ ഒ. എം. രാമചന്ദ്രൻ എന്നിവരെ ആദരിച്ചു.