പനത്തടി : ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലോഗോ ക്ഷണിക്കുന്നു. 2023 ജൂൺ 24 വൈകുന്നേരം 5 മണിക്ക് മുൻപായി pghssbalanthode@gmail.com എന്ന ഇ.മെയിൽ അഡ്രസ്സിൽ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. വി കൃഷ്ണൻ ചെയർമാനായും, പ്രിൻസിപ്പാൾ എം. ഗോവിന്ദൻ കൺവീനറായും വിപുലമായ സംഘാടകസമിതിരൂപീകരിച്ചു.