ബന്തടുക്ക : ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ബന്തടുക്ക നരമ്പിലങ്കണ്ടം ദത്ത് ഗ്രാമത്തിൽ സന്ദർശനം നടത്തി. മഴക്കാല രോഗങ്ങളെ കുറിച്ച് NSS വോളന്റിയർമാർ ബോധവൽക്കരണം നടത്തി. ‘മാമ്പഴക്കാലം ‘ NSS പ്രോഗ്രാമിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി വോളന്റിയർമാർ പ്രദേശത്ത് മാവിൻ തൈകൾ നട്ടു. പഞ്ചായത്ത് മെമ്പർ കുഞ്ഞിരാമൻ തവനം, പ്രോഗ്രാം ഓഫീസർ ലളിത എ എന്നിവർ നേതൃത്വം നൽകി.അധ്യാപകരായ സുരേഷ് ഡി, ദിവ്യ ജോസ് എന്നിവർപങ്കെടുത്തു
Related Articles
കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
മാലക്കല്ല്് : കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി കുറിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി തിരി തെളിച്ചു. വികാരി ഫാ. ജോർജ് പഴേപറമ്പിൽ, ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽഎന്നിവർ സന്നിഹിതരായിരുന്നു.
അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി
രാജപുരം: അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി.മ്യത സംസ്കാരം നാളെ ഞായർ (2_ 7_23) മൂന്ന് മണിക്ക് മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൽ. പാരേത പടിമരുത് ഈറ്റക്കൽ കുടുംബാംഗം . മക്കൾ: ടോമി, രാജു, സണ്ണി, പീറ്റർ. മരുമക്കൾ: മേഴ്സി ,സൂസൻ ,സുനി ,ലിസി.സഹോദരങ്ങൾ: ചാക്കോ, ജോസഫ്, ജോർജ്, അന്നമ്മ,ലീലാമ്മ
കുറ്റിക്കോല് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം : സന്തോഷ് അരമന പുതിയ മണ്ഡലം പ്രസിഡന്റ്
ബന്തടുക്ക: കുറ്റിക്കോല് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം ചുമതലയേറ്റു. സന്തോഷ് അരമനയാണ് പുതിയ മണ്ഡലം പ്രസിഡന്റ്. സ്ഥാനരോഹണ ചടങ്ങ് ഡിസിസി പ്രസിഡന്റ് പി. കെ ഫൈസല് ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പ്രവര്ത്തകരെ സജ്ജരാക്കാന് പുതിയ കമ്മിറ്റിക്ക് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എം. സി പ്രഭാകരന്, ഡി. കെ. ഡി. എഫ് ജില്ലാ പ്രസിഡന്റ് വാസുദേവന്, മഹിളാ കോണ്ഗ്രസ് […]