രാജപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78)നിര്യാതനായി
ഭാര്യ കമലാക്ഷി. മക്കൾ :മധുസൂദനൻ (UAE), മനോജ് കുമാർ (UAE), ശ്രീജ. മരുമക്കൾ :കുഞ്ഞികൃഷ്ണൻ,രോഷ്മ,രേണുക
മാലക്കല്ല്: പ്രാന്തര്‍കാവിലെ വരിക്കോലില്‍ ജോയി (വിമുക്തഭടന്, വി.പി.കുഞ്ഞമ്മന് 75) നിര്യാതനായി. ഭാര്യ ലീലാമ്മ വല്ലൂര്‍ കുടുബാഗമാണ്. മക്കള്‍ ബിന്ദു , സി. അതുല്യ SJC (സെന്റ്. ജോസഫ് കോണ്‍മെന്റ് ചുള്ളിക്കര), ഷീബ. മരുമക്കള്‍ പരേതനായ ഷാജി കുരുവിനാവേലില്‍ മാലക്കല്ല്, റെജു കുഞ്ചരക്കാട്ട് ഒടയംചാല്‍. സഹോദരങ്ങള്‍ ജോര്‍ജ്ജകുട്ടി വരിക്കോലില്‍ മാലക്കല്ല്, അച്ചാമ്മ തോമസ് പുന്നശേരിയില്‍ കള്ളാര്‍. മൃതസംസ്ക്കാര ശുശ്രുഷകള്‍ നാളെ രാവിലെ 10.30 ന് വീട്ടില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാത ദേവാലയത്തില്‍.
രാജപുരം: 36 വർഷങ്ങൾക്ക്്് ശേഷം അവർ ഒന്നിക്കുന്നു.രാജപുരം ഹോളിഫാമിലി ഹൈസ്ക്കൂൾ 1986-87 എസ് എസ് സി ബാച്ച്് വിദ്യാർ്ത്ഥികളാണ് സ്ക്കൂളിൽ സൗഹൃദ സംഗമത്തിനൊരുങ്ങിയത്. നാളെ രാവിലെ 9ന് സ്ക്കൂൾ മാനേജർ ഫാ.ജോർജ്ജ്് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുക്കന്മ്രാരെ ആദരിക്കൽ, ചർച്ച, സ്നേഹവിരുന്ന്് എന്നിവ നടക്കും.
ഒടയംചാൽ : കേന്ദ്ര സർക്കാരിന്റെ ആദിവാസി വിരുദ്ധ നിലപാടിനെതിരെ,രാജ്യത്തെ ദളിത് പീഡനം അവസാനിപ്പിക്കുക സർക്കാർ സർവ്വീസിലെ സംവരണം വർദ്ധിപ്പിക്കണം, ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക തുടങ്ങിയ മുദ്രാവാക്യമുയർത്തി എ.കെ. എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കൻ മേഖല വാഹന ജാഥയ്ക്ക് ഒടയഞ്ചാലിൽ ആവേശകരമായ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ഒ.ആർ കേളു എം എൽ എ, ജാഥ മാനേജർ എം.സി മാധവൻ, ജാഥാംഗങ്ങളായ കെ.കെ ബാബു, പി.കെ […]