LOCAL NEWS

ഇരുപത്തിയൊന്നാം വർഷവും പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയവുമായി കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ

രാജപുരം: കൊട്ടോടിസെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഐസിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇരുപത്തിയൊന്നാം വർഷവും നൂറിന്റെ മികവിൽ.
രാജപുരം ഫെറോനയുടെ കീഴിൽ, കൊട്ടോടിയിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 22 കുട്ടികൾ പരീക്ഷ എഴുതിയതിൽ 13 ഡിസ്റ്റിങ്ഷൻ, 8 കുട്ടികൾ ഫസ്റ്റ് ക്ലാസ്സ് , 1 സെക്കൻഡ് ക്ലാസ്സ് എന്നിവ കരസ്ഥമാക്കി. 95 ശതമാനം മാർക്ക് നേടി എം. അനഘ, 94 നേടി എം. മഞ്ചരി , 90 ശതമാനം നേടി ഐഷത്ത് ഷംസിയ എന്നിവർ യഥാക്രമം സ്‌കൂൾ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .അനഘ, ബയോളജി, ഹിസ്റ്ററി വിഷയങ്ങളിലും, ഐഷത്ത് ഷം സിയാ ഇംഗ്ലീഷിലും 100% മാർക്ക് നേടി വിജയികൾക്ക് സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദനംഅറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *