ചുള്ളിക്കര: പയ്യച്ചേരിയിലെ ആലീസ് തോമസ് എഴുതിയ ‘ നീ എന്റെ സൂര്യൻ ‘എന്ന കവിതാ സമാഹാരം ലൈബ്രറിയിലേക്ക് മുൻ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ ആലീസ് ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. കെ.മോഹനൻ,കെ.വി ഷാബു,എ.ഡി.ജോസുകുട്ടി,പി.നാരായണൻ എന്നിവർ സംബന്ധിച്ചു.
കോളിച്ചാല്‍ : പനത്തടി ഫൊറോനയില്‍പ്പെട്ട 10 ഇടവകകളില്‍ നിന്നുള്ള വാര്‍ഡ് തല കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന സംഗമം നടത്തി. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറല്‍ സെബാസ്റ്റ്യന്‍ പാലാക്കുഴി അതിരൂപത പ്രൊക്യുറേറ്റര്‍ റവ. ഡോ. ജോസഫ് കാക്കരമറ്റം എന്നിവര്‍ ക്ലാസെടുത്തു. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് മാര്‍. ജോസഫ് പാംപ്ലാനി മോഡറേറ്ററായി. സെന്റ് ജോസഫ് […]
ചുളളിക്കര : കളളാര്‍ പഞ്ചായത്ത് ചുളളിക്കര എല്‍ പി സ്ക്കുളില് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.പഞ്ചായത്ത് പരിധിയിലെ ഓട്ടക്കണ്ടം, മുണ്ടമാണി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ നിന്നുളള 18 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലും 4 കുടുംബങ്ങളെ അവരുടെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. പഞ്ചായത്തും റവന്യു, ആരോഗ്യവകുപ്പും ക്യാമ്പൊരുക്കുന്നതിന് നേതൃത്വം നല്കി.
കളളാർ : കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കള്ളാർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്റെ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലംഎം എൽ എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ദിനേശൻ, വിവിധ വിഭാഗത്തിൽപ്പെട്ടവരുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. യോഗത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഹരിത കർമ്മ സേനാംഗങ്ങളെആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത പി, […]