രാജപുരം : 2025 -26 വര്‍ഷത്തില്‍ രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. സി എഫ് ഐ സി സന്യാസ സഭയുടെ നേതൃത്വത്തില്‍ 2001 ല്‍ സ്ഥാപിതമായ സ്ഥാപനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ന് പഠിക്കുന്നത്. ജനുവരി 16ന് സ്‌കൂളിന്റെ 24-ാമത് വാര്‍ഷികാഘോഷവും രജത ജൂബിലിയുടെ ഉദ്ഘാടനവും നടത്തും. വാര്‍ഷികാഘോഷം സി കേരളം സ രി ഗ മ പ സീസണ്‍ 1 വിജയി ലിബിന്‍ സ്‌കറിയ ഉദ്ഘാടനം ചെയ്യും. സി എഫ് ഐ സി ഇന്ത്യന്‍ പ്രൊഫിഷ്യല്‍ സുപ്പീരിയര്‍ ഫാദര്‍ വര്‍ഗീസ് കൊച്ചുപറമ്പില്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളില്‍ 25 പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന 25 പദ്ധതികളില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മ്മാണം, അര്‍ഹരായ കുട്ടികളുടെ പഠനസഹായം, ഹെല്‍ത്ത് ക്യാമ്പുകള്‍, ലഹരി വിരുദ്ധ പ്രോഗ്രാമുകള്‍, മറ്റു സ്‌കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഉള്‍പ്പെടുന്നുണ്ട്. ജൂബിലി ആഘോഷങ്ങളുടെ സമാപനം 2025 ഡിസംബറില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപറമ്പില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ സാലു പുളിമൂട്ടില്‍, സ്റ്റാഫ് സെക്രട്ടറി ജിന്‍സി തോമസ്, പിടിഎ പ്രസിഡന്റ് സുരേഷ് ഫിലിപ്പ്, ആനിവേഴ്സറി കോഡിനേറ്റര്‍ ഷാന്റി ടി എം, ജൂബിലി കണ്‍വീനര്‍ ബിന്ദു പി സി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍സംബന്ധിച്ചു