ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ :യു. പി സ്കൂളിൽ പ്രീപ്രൈമറി, ഒന്നാം ക്ലാസുകളിൽ പലഹാര മേള നടത്തി. പഠനപ്രവർത്തനത്തിന്റെ ഭാഗമായാണ് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടു വന്ന വിഭവങ്ങൾ ഉൾപ്പെടുത്തി പലഹാരമേളസംഘടിപ്പിച്ചത്.
പാണത്തൂർ: തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലംബം ചാരിറ്റബിൾ സൊസൈറ്റി എൻഡോസൾഫാൻ ദുരിതബാധിതനായ പാണത്തൂരിലെ ബാസിൽ മോന് ടിൽറ്റിങ് ബെഡ്,കിടക്ക എന്നിവ നൽകി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് വിതരണം ചെയ്തു.ചാരിറ്റബിൾ സൊസൈറ്റി ജില്ലാ കോഓഡിനേറ്റർ ടോം സൺ ടേം അധ്യക്ഷത വഹിച്ചു.
ബളാംതോട് : ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ 2024 ജനവരി 14.മുതൽ 16 വരെ തിയതികളിൽ നടക്കുന്ന ക്ഷേത്ര ഉൽത്സവത്തിന് സംഘാടക സമിതിയായി. ചെയർമാനായി സൂര്യനാരായണ ഭട്ടിനേയും കൺവീനറായി വേണുഗോപാലൻ നായരെയും തെരെഞ്ഞടുത്തു. ഈ മാസം 18 ന് ഷഷ്ടി ഉൽസവവും , 27 ന് കാർത്തികവിളക്ക് ഉൽത്സവം, മണ്ടല കാല ഭജനയും നടത്താനും തിരുമാനിച്ചു യോഗത്തിൽ സൂര്യനാരായണഭട്ട് അധ്യക്ഷത വഹിച്ചു. ടി.വി വേണു സ്വാഗതവും രാജഗോപാലൻ നന്ദിയും പറഞ്ഞു. ഇന്ന് ദീപാവലി ആഘോഷം […]