കെ എസ് ആർ ടി സി ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. സിഎൻജി ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ മറിഞ്ഞ സമയത്ത് വാതകം ചോർന്ന് തീപിടിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. ആ സമയം വണ്ടിയിൽ ആളുകൾ ഉണ്ടായിരിക്കെ തന്നെ തീ ആളിക്കത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ രണ്ട് പേരുടേയും മൃതദേഹങ്ങൾ തലശ്ശേരി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് അമിതവേഗതയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഫയർ ഫോഴ്സെത്തി തീ അണച്ചതിന് ശേഷമാണ് രണ്ട് പേരുടേയും മൃതദേഹം പുറത്തെടുത്തത്. അപകടം നടന്നയുടൻ ഫയർഫോഴ്സിനെ വിളിച്ചെങ്കിലും അവർ എത്താൻ വൈകിയെന്നും നാട്ടുകാർ പറയുന്നു.
