കാഞ്ഞിരടുക്കം : സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളിന് ചരിത്ര വിജയം. മൂന്നു കുട്ടികള്‍ക്ക് ഫുള്‍ എ വണ്‍ ലഭിച്ചു. തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷമാണ് സ്‌കൂള്‍ പത്താംക്ലാസ് പരീക്ഷയില്‍ നുറു മേനി നേടുന്നത്. പരീക്ഷയെഴുതിയ 19 പേരില്‍ മുഴുവന്‍ പേരും വിജയിച്ചു. മറീന സിജു പോള്‍, വി.ജി.ആന്‍ മരിയ, ബി.ടി.അഥീന എന്നിവരാണ് ഫുള്‍ എ വണ്‍ നേടിയത്. മറ്റു 3 പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 9 കുട്ടികള്‍ 80 ശതമാനത്തിനു മുകളിലും, 3 പേര്‍ 70 ശതമാനത്തിന് മുകളിലും, ഒരാള്‍ 65 ശതമാനത്തിനു മുകളിലും മാര്‍ക്ക് നേടി. വിജയികളെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യുഅഭിനന്ദിച്ചു.