ബളാതോട്: ബളാംതോട് കുറിഞ്ഞിയിലെ ദാമോദരൻ കെ (53) നിര്യാതനായി. ഭാര്യ : രുക്മണി ദാമോദരൻ. മക്കൾ : ശ്വേത, ശ്രേയസ്സ്. സഹോദരങ്ങൾ : നാരായണൻ, രാഘവൻ, മാധവൻ, സുധാകരൻ,പരമേശ്വരൻ, ബാലാമണി, നാരായണി, പരേതരായ എങ്കാപ്പു, കൃഷ്ണൻ, ഭാസ്ക്കരൻ
ബളാംതോട് : ചാമുണ്ഡിക്കുന്ന് ഗവണ്മെന്റ് ഹൈസ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രെസ് ശ്രീമതി സ്മിത കെ സ്വാഗതവും മൂന്നാം വാര്‍ഡ് മെമ്പര്‍ പ്രീതി KSഅധ്യക്ഷത വഹിച്ചു.സുപ്രിയ ശിവദാസ് അധ്യാപകരായ P ദിലീപ്കുമാര് , KPവിനയരാജന്‍, ദിവ്യ CK, സുമിത B തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രെസ് സ്മിത കെ സ്വാഗതവും, സിന്ധുമോള്‍ അഴകത്തു നന്ദിയും പറഞ്ഞു. 2023-24അധ്യാന വര്‍ഷത്തില്‍ കുട്ടികള്‍ നേടിയെടുത്ത വിവിധ അറിവുകളുടെ അവതരണവും പ്രദര്ശനവുംഉണ്ടായിരുന്നു
പാണത്തൂര്‍ : പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനാചരണവും നടത്തി. പാണത്തൂര്‍ ഇന്ദിരാ ഭവനില്‍ നടന്ന യോഗം പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ജെ ജെയിംസിന്റെ അധ്യക്ഷതയില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ജോണി തോലമ്പുഴ ഉദ്ഘാടനം ചെയ്തു. മാത്യു സെബാസ്റ്റ്യന്‍, ശോഭന, വിഷ്ണു ബാപ്പുംകയ, കൃഷ്ണന് തച്ചര്‍കടവ്, ജോണി മൂലേപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു സണ്ണി സ്വാഗതവും ലക്ഷ്മി നന്ദിയും […]
പേരിയ / കരിങ്കല്ലില്‍ കര്‍ത്തമ്പു വായനശാല ഗ്രന്ഥാലയന്റെയും ത്രിവേണി ക്ലബ്ബിനും വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെയും പൊതുജനങ്ങളുടെയും സഹായത്താല്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും നടന്നു.ജനകീയ പങ്കാളിത്തത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസം കൊണ്ടാണ് മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ജനകീയ പങ്കാളിത്തത്തില്‍ നടന്നത്.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്മാന് യു നാരായണന് നായര്‍ അധ്യക്ഷനായി.കോടോം ബോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ മുഖ്യാതിഥിയായി.വായനശാല സെക്രട്ടറി പി […]