പനത്തടി : ബളാംതോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥി പി.അജിത്ത് (17) നിര്യാതനായി.താന്നിക്കാൽ ബി. പ്രഭാകരൻ പുഷ്പലത ദബതികളുടെ മകനാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.ഏക സഹോദരി പി.അനു(വിദ്യാർത്ഥി,പയ്യന്നൂർകോളജ്)
ചുള്ളിക്കര : പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം നടത്തിയ ‘ ഞാന്‍ പഠിപ്പു തീര്‍ന്ന പെണ്‍കുട്ടി എന്ന പുസ്തകത്തെ പറ്റി നടന്ന ചര്‍ച്ചയില്‍, യുവ കവി ‘ മനോജ് കോടോത്ത് ‘ പുസ്തകത്തെ പറ്റി സംസാരിക്കുന്നു. പ്രതിഭാ പ്രസിഡന്റ് കെ ഗംഗാധരന് അധ്യക്ഷത വഹിച്ചു. പുസ്തക ചര്‍ച്ചയില്‍ ബാലകൃഷ്ണന് ജി, മോഹനന്. കെ, നാരായണന്. പി, സാവിത്രി സി കെ, റീന. കെ, വിമല. കെ, ഷീല. കെ,ഷാബു.കെ.വി എന്നിവര്‍ പങ്കെടുത്തു.
രാജപുരം: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുന്ന 64-ാം മത് ഹോസ്ദൂര്‍ഗ്ഗ് ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം മുന്‍ കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്ട്രോളര് പ്രൊ. കെ പി ജയരാജന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍, പ്രിന്‍സിപ്പാള്‍ ബാബു പി എ , പി മോഹനന് മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് ശാന്തകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു