മുക്കുഴി: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഇടിമിന്നലിൽ മുരിങ്ങയിൽ അപ്പച്ചന്റെ വീട്ടിലെ മെയിൻ സ്യുച്ചം ടി വി യും പൂമുഖത്തുണ്ടായിരുന്ന കൃസ്തു ദേവന്റെ ഫോട്ടോയും, ജനൽചില്ലുകളും പൊട്ടിതെറിച്ചു.വീടിന്റെ ചുമരുകൾ പല ഭാഗത്തും പൊട്ടി അടർന്നു പോയി ,ഈ സമയം അപ്പച്ചനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് ‘ – ഭാഗ്യം കൊണ്ടാണ് ഇവർക്ക് ജീവഹാനി സംഭവിക്കാഞ്ഞത്. മിന്നലിൽ തകർന്ന വീട്ടുപകരണങ്ങൾക്കും, വീടിനു സംഭവിച്ച കേടുപാടുകൾക്കും കൂടി അൻപതനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ അധ്യാപക പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ എ.പി. അംബിക , തഹസിൽദാർ സുരേഷ് ചന്ദ്രബോസ് , സി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.രമേശൻ , വി.മണികണ്ഠൻ, സി.രാധാകൃഷ്ണൻ , ബിജി.ഒ.കെ, പ്രീത.കെ.യു, ബീന എൻ വി , സുകന്യ ജിനേഷ്, സുമയ്യ സി […]