കോഴിക്കോട് / കോഴിക്കോട് രൂപത ഇനി അതിരൂപത.നിര്‍ണായക പ്രഖ്യാപനവുമായി വത്തിക്കാന്‍. മലബാര്‍ മേഖലയിലെ ആദ്യത്തെ ലത്തീന്‍ അതിരൂപതയാണിത്. ഡോ.വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തി. കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ സുല്‍ത്താന്‍പേട്ട്, കണ്ണൂര്‍ രൂപതകളുണ്ട്. വത്താക്കാനിലും കോഴിക്കോട്ടുമാണ സുപ്രധാന പ്രഖ്യാപനമുണ്ടായത്. മാര്‍.ജോസഫ് പ്ലാംപ്ലാനിയാണ് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചത്. ഇതോടെ ലത്തീന്‍ സഭയുടെ കേരളത്തിലെ മുന്നാമത്തെ അതിരൂപതയായി കോഴിക്കോട്. തിരുവനന്തപുരം,വാരാപ്പുഴ എന്നിവയാണ് മറ്റ് അതിരൂപതകള്‍. 2012 ലാണ് ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ രുപതാ അധ്യക്ഷനായത്.