കോളിച്ചാല്‍: ഓണക്കാലത്ത് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ വ്യാപകമാകുന്ന തെരുവോരക്കച്ചവടം നിയന്ത്രിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖാമൂലം പോലീസിനോടാവശ്യപ്പെട്ടു.
സാമ്പത്തിക ഞെരുക്കവും, ബിസിനസ് മാന്ദ്യവും മൂലം വ്യാപാര മേഖല തകര്‍ച്ചയെ നേരിടുമ്പോള്‍ കാര്യമായ മൂലധന നിക്ഷേപം ഇല്ലാതെ നിസ്സാര മുതല്‍ മുടക്കില്‍ തെരുവോര കച്ചവടം നടത്തുന്ന വ്യാപാരികള്‍, വാടകയും വൈദ്യുതി ചാര്‍ജും ജീവനക്കാരുടെ ശമ്പളവും ഉള്‍പ്പെടെ നല്‍കാന്‍ പോലും നിവൃത്തിയില്ലാത്ത ചെറുകിട കച്ചവടക്കാര്‍ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഇത്തരം കച്ചവടക്കാരെ നിയന്ത്രിക്കാനും, ഓണക്കാലത്ത് ഉണ്ടായേക്കാവുന്ന ഗതാഗത തടസ്സം ഒഴിവാക്കാനും പോലീസ് ആവശ്യമായ മേല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. .
ഇത് സംബന്ധിച്ച് ഇന്ന് കോളിച്ചാല്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന ചെറുകിട കച്ചവടക്കാരുടെ യോഗ തീരുമാന പ്രകാരം KVVES കോളിച്ചാല്‍ യൂണിറ്റ് സെക്രട്ടറി ജസ്റ്റിന്‍ തങ്കച്ചന്‍ കള്ളാര്‍ , പനത്തടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ്നടപടി.