രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റാഗിങ്ങിന് എതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. രാജപുരം എ എസ് ഐ രാജേഷ് കുമാർ ക്ലാസെടുക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. റാഗിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടില്ല എന്ന് തീരുമാനമെടുക്കാൻ ഈ ക്ലാസ്സിലൂടെ ഓരോ കുട്ടിക്കും സാധിച്ചു.സ്‌കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സെൽമ കെ ജെ നന്ദിയുംപറഞ്ഞു.