രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം നടത്തി.സ്കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ ഉദ്ഘടാനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ചു. ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ അബ്രാഹം ഒ എ , എ.എൽ. പി സ്കൂൾ ഹെഡ് മാസ്റ്റർ കെ. ഒ അബ്രഹാം, സ്റ്റാഫ് സെക്രട്ടറി ജോൺ എം. കെ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ജോബി ജോസഫ് സ്വാഗതവും അധ്യാപകനായ ഷിജു പി ലൂക്കോസ്് നന്ദിയും പറഞ്ഞു.
