ബന്തടുക്ക: കരുവാടകം ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം ശ്രീകോവിലിന്റെ ശിലാന്യാസം നാളെ രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കേരള ഘടകം തലവൻ പൂജ്യ വിവിക്താനന്ദ സരസ്വതി നിർവ്വഹിക്കും
മാത്തിൽ: പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിസമ്പർ 11 ന് വൈപ്പിരിയം ഫ്ളഡ് ലിറ്റ് ടർഫ് കോർട്ടിൽ ഏകദിന സീനിയർ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ സംഘടിപ്പിക്കും. കെ.രാജൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കും കാഷ് പ്രൈസിനും വേണ്ടിയുള്ള ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ ഡിസമ്പർ 6 നു മുമ്പ് 9747130810, 9446775620 എന്ന നമ്പറിൽ പേർ രജിസ്റ്റർചെയ്യണം.
കൊഴുമ്മൽ മാലാപ്പിലെ രാമ്പേത്ത് മോഹനൻ (65) നിര്യാതനായി .സി പി ഐ എം മാലാപ് വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു ഭാര്യ ശോഭന(കാഞ്ഞങ്ങാട് ) മക്കൾ റെനീഷ് (സി പി ഐ എം മാലാപ് വെസ്റ്റ് ബ്രാഞ്ച് അംഗം ),റെജീഷ് മരുമക്കൾ :ശ്രുതി സി പി ( സി പി ഐ എം മാലാപ് വെസ്റ്റ് ബ്രാഞ്ച് അംഗം ), രാഖി സി ആർ കരിവെള്ളൂർ സഹോദരങ്ങൾ: നാരായണൻ മാസ്റ്റർ കൊഴുമ്മൽ,നളിനിമാലാപ്
പനത്തടി / പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടന്നുവരുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും. രാവിലെ 8 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 10.30 ന് കണനാര് കേളന് തെയ്യത്തിന്റെ പുറപ്പാട്, 11 മണി മുതല്‍ അന്ന ദാനം, വൈകുന്നേരം 3 മണിക്ക് വയനാട്ടു കുലവന് തെയ്യത്തിന്റെ പുറപ്പാട് ചൂട്ടെപ്പിക്കല് ചടങ്ങ്. തുടര്‍ന്ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍ ചടങ്ങ് തുടന്ന് കൈവീത് എന്നിവ നടക്കും.