അയറോട്ട് : ഗുവേര വായനശാല സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് നന്ദകുമാർ കെ അധ്യക്ഷത വഹിച്ചു. മഴക്കാല രോഗങ്ങളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും എരുമക്കുളം ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ബേബി സിനി എം ക്ലാസ്സെടുത്തു. ലൈബ്രറി കൗൺസിൽ കോടോം-ബേളൂർ നേതൃസമിതി കൺവീനർ സി. ചന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഗണേശൻ.കെ […]
കളളാർ: ശ്രീ കോളിക്കയിൽ ചാമുണ്ഡിയമ്മയുടേയും വിഷ്ണുമൂർത്തിയുടേയും കളിയാട്ടം മെയ് 1,2 തിയതികളിൽ നടക്കും. ഏപ്രിൽ 30 ന് വൈകുന്നേരം 7.30ന് തെയ്യംകൂടൽ. മെയ് 1ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2ന ്വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 2ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2ന ്വിഷ്ണുമൂർത്തിയുടെ പുറപ്പാട്. വൈകുന്ിനേരം നാലിന് കുടപായിക്കൽ,ആറിന് വിളക്കിലരി എന്നിവ നടക്കും.