മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ സ്തുത്യര്‍ഹമായ സേവനത്തിനിടയില്‍ അകാലത്തില്‍ മരണപ്പെട്ട അദ്ധ്യാപകന്‍ സുജില്‍ മാത്യൂവിന്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോബിഷ് തടത്തില്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഉദ്ഘാടന ചെയ്തു.. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, പി ടി എ പ്രസിഡണ്ട് സജി എ സി, എം പി ടി എ പ്രസിഡണ്ട് ഷൈനി ടോമി, വ്യാപാരി വ്യവസായി പ്രതിനിധി സജി അടിയായിപ്പളളി , പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രസിഡണ്ട് സജി കുരുവിനാവേലില്‍, സ്‌കൂള്‍ ലീഡര്‍ അല്‍ന സോണിഷ്, അദ്ധ്യാപകരായ മൊള്‍സി തോമസ്, ബിജു പി ജോസഫ് എന്നിവര്‍പ്രസംഗിച്ചു.