പാറപ്പള്ളി. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.പാറപ്പള്ളിയിൽ കാഞ്ഞങ്ങാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിത്ത് നട്ടു കൊണ്ട് കോടോം-ബേളൂർ കൃഷി ഓഫീസർ കുമാരി കെ.വി.ഹരിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വൈ പ്രസിഡന്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.എൽ.ഉഷ, എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, ടി.കെ.ഇബ്രാഹിം എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും […]
പനത്തടി: ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളേജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത്് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എം പത്മകുമാരി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷത വഹിക്കും.കോളിച്ചാൽ ലയൺസ് […]