മാതമംഗലം :കാഴ്ചപരിമിതരുടെ സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പയ്യന്നൂര്‍ താലൂക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ക്ക് ഓണക്കിറ്റ് വാങ്ങാനാണ്
സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ മാതമംഗലം കൂട്ടായ്മ ധന സഹായം നല്‍കിയത്.
മാതമംഗലത്ത് നടന്ന ചടങ്ങില്‍ മാതമംഗലം കൂട്ടായ്മയുടെ പ്രവര്‍ത്തകനായ കെ.വി. മനീഷ് ധനസഹായം കൈമാറി.
കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പയ്യന്നൂര്‍ താലൂക്ക് കമ്മിറ്റിയുടെ
പ്രസിഡന്റ് കെ. വിജയന്‍, വൈസ് പ്രസിഡന്റ് ടി.വി. രമേശന്‍, കെ.പി. ലക്ഷ്മണന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. സന്നദ്ധ പ്രവര്‍ത്തകന്‍
രമേശന്‍ ഹരിത അധ്യക്ഷത വഹിച്ചു. മാതമംഗലം കൂട്ടായ്മയുടെ പ്രവര്‍ത്തകരായ കെ.പി. രവീന്ദ്രന്‍, സി.വി. അഭിലാഷ്, സി.കെ. സനീഷ്, തമ്പാന്‍ കാനായി എന്നിവര്‍ സംബന്ധിച്ചു. മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പച്ചക്കറിയും വാഴയും കൃഷി ചെയ്ത് വിളവെടുത്തതിലൂടെ ലഭിച്ച തുകയാണ് സഹായമായിനല്കിയത്