കള്ളാർ : ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി. മൃതദേഹംനാളെആഗസ്റ്റ് 10 വ്യാഴാഴ്ച വൈകുന്നേരം ചുള്ളിയോടി വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷ 11ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കള്ളാർ സെന്റ് തോമസ് ക്നാനായ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ത്രേസ്യാമ്മ ചേത്തലിൽ കുടുംബാംഗം. മക്കൾ: അനീഷ് (ഇറ്റലി), ഷീന, നിഷ, (ഇരുവരും യുകെ). മരുമക്കൾ: സജി പൂടംങ്കല്ല്, ജോമോൻ ഒടയംചാൽ (ഇരുവരും യുകെ),സിനി മാലക്കല്ല്(ഇറ്റലി).
Related Articles
പനത്തടി പഞ്ചായത്തിലെ മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു
രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് കഴിഞ്ഞ ആഴ്ച കാട്ടാന ഇറങ്ങിയതിന് പിന്നാലെ ഇന്നലെ പനത്തടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് ഇരുനൂറ് മീറ്ററകലെ കാട്ടാന ഇറങ്ങി. വാഴ തെങ്ങ് കാപ്പി എന്നീ കൃഷികള്‍ നശിപ്പിച്ചു.മരുതോം ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലാണ് ഇവിടം. മാട്ടക്കുന്ന് _താന്നിക്കാല്‍ കോളനിയില്‍ അന്‍പത്തിആറ് കുടുംബങ്ങളാണ് ഉള്ളത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് തന്നെയാണ് ഇവരുടെ കൃഷിസ്ഥലം. വനാതിര്‍ത്തിയില്‍ അടിയന്തിര മായി ഫെന്‍സിംങ്ങ് സ്ഥാപിക്കണമെന്ന് കോളനി നിവാസികള്‍ ആവശൃപ്പെടുന്നു. റാണിപുരത്ത് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ […]
മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഒഴിവ്
പാണത്തൂർ : പണത്തൂർ പി എച്ച് സിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ലാബ് ഡെക്നീഷ്യന്റെ (Bsc MLT-1) ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. 10ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിൽ വെച്ച് കൂടികാഴ്ച നടക്കും. നിയമനം തികച്ചും താല്‍ക്കാലികം ആയിരിക്കും. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
കുടുംബ സംഗമങ്ങളുടെ കള്ളാര്‍ മണ്ഡലതല ഉദ്ഘാടനം നടന്നു
രാജപുരം : കെപിസിസിയുടെ ആഹ്വാനപ്രകാരം മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയതിന്റെ നൂറാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങളുട കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ മണ്ഡല തല ഉദ്ഘാടനം കൊട്ടോടി പതിമുന്നാം വാര്‍ഡില്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ ന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്, മുന്‍ മണ്ഡലം പ്രസിഡന്റ് വി കുഞ്ഞികണ്ണന്‍, ബളാല്‍ ബ്ലോക്ക് […]